തിരുവനന്തപുരം: വാട്സാപ് വഴി ലഭിച്ച പരാതിയില്‍ ഉടനടി പരിഹാരവുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. തിരുവനന്തപുരത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രദേശവാസിയുടെ പരാതിയിലാണ് മേയര്‍ ഉടന്‍ തന്നെ നടപടി സ്വീകരിച്ചത്.
രാധാകൃഷ്ണന് എന്നയാളാണ് തിരുവനന്തപുരം കോര്പ്പറേഷന് കീഴിലെ ഇഞ്ചക്കല്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ശോചനീയാവനസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ട്സ് ആപ്പ് വഴി മേയര്‍ക്ക് പരാതി നല്‍കിയത്. സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെന്ന് പിന്നാലെ മറുപടി നല്‍കുകയായിരുന്നു മേയര്‍.
also read :യാത്രക്കാരെ ഇറക്കിയശേഷം മുന്നോട്ടെടുത്തു, ബസ്സില്‍ നിന്ന് തെറിച്ചുവീണ് ബസ്സുടമയ്ക്ക് ദാരുണാന്ത്യം
‘രാധാകൃഷ്ണന് ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന് ചേട്ടന് ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഉടന്‍ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്കി. ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ടെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മേയര്‍ പറഞ്ഞു.
മേയറുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
”രാധാകൃഷ്ണന് ചേട്ടോ എല്ലാം ശരിയാക്കിയിട്ടുണ്ട്……ഇന്നലെ (8.8.22) രാവിലെ പതിനൊന്ന് മണിയോടെയാണ് ഈഞ്ചക്കലിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ദുരിതാവസ്ഥ രാധാകൃഷ്ണന് ചേട്ടന് ശ്രദ്ധയില്‍പ്പെടുത്തുന്നത് ഉടന്‍ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നിര്‍ദ്ദേശം നല്കി.
ഇന്ന് രാവിലെ തന്നെ സ്ഥലം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കിയിട്ടുണ്ട്. പിന്നെ ഒരു കാര്യം നമ്മള് തന്നെയാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങള്‍ സൃഷ്ടിക്കുന്നത്, ഇനിയെങ്കിലും ജാഗ്രതപുലര്‍ത്തണം. നഗരസഭയുടെ മാലിന്യ സംസ്കരണ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം … പൊതു ഇടങ്ങള്‍ നമ്മുടേത് കൂടിയാണ്. നഗരസഭ ഒപ്പമുണ്ടാകും”.