കോഴിക്കോട്: പ്രശസ്ത മലയാളി ഫിഷിങ് വ്ലോഗര്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കാളിയാമ്പുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന് രാജേഷ് ജോണ്‍ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.
കൈയ്യില്‍ നിന്നും വീണുപോയ ഫിഷിങ് ബാഗ് ചൂണ്ട വച്ച് എടുക്കാനുള്ള ശ്രമത്തിനിടയില്‍ രാജേഷ് വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നെന്നാണ് നിഗമനം. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ വീട്ടില്‍ നിന്നും പോയ രാജേഷ് രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു.
also read: വനിതയെ പരസ്യമായി അപമാനിച്ചു, ബിജെപി നേതാവിന്റെ വീട് പൊളിച്ച് നീക്കി അധികൃതര്‍
എന്നാല്‍ പിന്നീട് വിവരമൊന്നും ഇല്ലാതായതോടെ ഭാര്യ അനു പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ വെള്ളച്ചാട്ടത്തില്‍ നിന്നു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇവര്‍ക്ക് ഏദന്‍ എന്നൊരു മകനുണ്ട്.