ആലപ്പുഴ: വെള്ളക്കെട്ടിലായ വീട്ടിൽനിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് കർഷകത്തൊഴിലാളി മരിച്ചു. തലവടി തെക്ക് ഇല്ലത്തുപറമ്പിൽ ഇ.ആർ.ഓമനക്കുട്ടൻ ആണ് മരിച്ചത്. 50 വയസായിരുന്നു. നെഞ്ചുവേദനയെ തുടർന്നാണ് ഓമനക്കുട്ടൻ മരിച്ചത്.
കുളത്തിൽ വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മുങ്ങിപ്പോയി; പാലക്കാട് പതിനാറുകാരിക്ക് ദാരുണമരണം
വീട്ടുപരിസരത്തും സമീപത്തെ റോഡിലും വെള്ളക്കെട്ടായതിനാൽ വാഹനം എത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. പിന്നീട് വള്ളത്തിൽ കയറ്റി അകലെയുള്ള റോഡിലെത്തിച്ച് കാറിൽ പരുമലയിലെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണത്തിന് കീഴടങ്ങുകയായിരുന്നു.