അച്ഛനൊപ്പം അവസാന യാത്രപോയ രണ്ട് പെണ്മക്കള്ക്കും ഇനി അച്ഛനൊപ്പം തന്നെ കല്ലറയില്‍ അന്ത്യവിശ്രമം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ പാസ്റ്റര്‍ വി.എം.ചാണ്ടി, മക്കളായ ഫേബ, ബ്ലെസി എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചത്.
പുറമറ്റം കല്ലുപാലത്താണ് കാര്‍ തോട്ടില്‍ പതിച്ച് അപകടമുണ്ടായത്. അച്ഛന്റെയും മക്കളുടെയും വിയോഗ വാര്‍ത്ത കണ്ണീരോടെയാണ് നാട് കേട്ടത്. അച്ഛന്റെ ഇരുവശത്തായാണ് മക്കള്‍ക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഭര്‍ത്താവിനെയും 2 മക്കളും നഷ്ടപ്പെട്ട ഷാന്റിയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില് ചടങ്ങിനെത്തിയവരുടെ കണ്ണുകളെ ഈറനണിയിച്ചു.
also read: മലവെള്ളപ്പാച്ചിലില്‍ ഒഴുകിയെത്തിയ തടിപിടിച്ച യുവാക്കളുടെ വീഡിയോ വൈറല്‍, കേസെടുത്ത് പോലീസ്
ചാണ്ടിയുടെ ഇവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടാണ് ജന്മനാടായ അണക്കരയില്‍ എത്തിച്ചത്. ഇവിടെ ചര്‍ച്ച് ഓഫ് ഗോഡ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ നാടാകെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. സഭാ ശുശ്രൂഷകളുമായി ഏറെക്കാലമായി പത്തനംതിട്ട റാന്നി മേഖലകളിലായിരുന്നെങ്കിലും ഇടയ്ക്കിടെ നാട്ടിലെത്തുമായിരുന്നു.
അണക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടന്ന ചടങ്ങുകളില്‍ പ്രതികൂല കാലാവസ്ഥ പോലും അവഗണിച്ച് ഒട്ടേറെ പേര് പങ്കെടുത്തു.