തിരുവനന്തപുരം: ഒറ്റയ്ക്ക് ബുള്ളറ്റുമെടുത്ത് ഇന്ത്യ കറങ്ങിയ ഒരു സ്ത്രീയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അംബിക കൃഷ്ണ എന്ന ആകാശവാണിയില്‍ ആര്‍ജെ ആണ് ഇന്ത്യ മുഴുവന്‍ തനിച്ച് കറങ്ങി തിരിച്ചെത്തിയത്. ആഴ്ചകള്‍ക്ക് മുന്‍പാണ് വീരമൃത്യു വരിച്ച സൈനികര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും സമര്‍പ്പിച്ചുകൊണ്ട് ഡ്രീം ലോഡഡ് വിത്ത് ബുള്ളറ്റെന്ന നൂറ് ദിന ഇന്ത്യന്‍ യാത്ര അവര്‍ പൂര്‍ത്തിയാക്കിയത്.
1996ല്‍ ആയിരുന്നു അംബികയുടെ വിവാഹം. തൊട്ടടുത്ത വര്‍ഷം ഭര്‍ത്താവ് ശിവരാജ് ഹരിഹരന് ബൈക്കപകടത്തില്‍ മരിച്ചു. അംബികയ്ക്ക് അന്ന് വയസ് പത്തൊന്‍പത് വയസ്സായിരുന്നു പ്രായം. മൂന്ന് മാസം മാത്രം പ്രായമുള്ള കൈ കുഞ്ഞിനെയും കൊണ്ടായിരുന്നു പിന്നീട് അംബിക ജീവിച്ചത്.
also read: കാല്‍വഴുതി വീണു, യുവതി കിണറ്റില്‍ കുടുങ്ങിയത് മൂന്നുമണിക്കൂറോളം, ഒടുവില്‍ സംഭവിച്ചത്
കൊച്ചിയില്‍ നിന്നാരംഭിച്ച് 17 സംസ്ഥാനങ്ങളിലൂടെ യാത്ര പൂര്‍ത്തിയാക്കിയപ്പോള്‍ അംബിക സഞ്ചരിച്ച ദൂരം 12,000 കി.മി. അംബികയുടെ യാത്രയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 33 ആകാശവാണി കേന്ദ്രങ്ങളാണ് പിന്നിട്ടത്.ജീവിതത്തില്‍ തനിച്ചായ സ്ത്രീകള്‍ക്ക് പ്രചോദനമാണ് അവരുടെ ജീവിതം.
പ്രതിസന്ധികളോട് പൊരുതി മുന്നേറുമ്പോള്‍ ചുറ്റുപാടുകളില്‍ നിന്ന് നേരിടേണ്ടി വരുന്ന ഒറ്റപ്പെടലുകളും കുത്തുവാക്കുകളുമെല്ലാം ഏറ്റുവാങ്ങിത്തന്നെയാണ് അംബികയും മുന്നോട്ടുപോയത്. സമൂഹം എത്ര പിന്നോട്ട് വലിച്ചുവോ പതിന്മടങ്ങ് കരുത്തോടെ അവര്‍ മുന്നോട്ട് കുതിച്ചു.
അംബിക ബൈക്ക് റൈഡിംഗ് പഠിക്കുമ്പോഴും ഫോട്ടോഗ്രഫിക്ക് പിറകെ പോയപ്പോഴുമെല്ലാം കുറ്റപ്പെടുത്തിയവരേറെയായിരുന്നു. എന്നാല്‍ അതൊന്നും സ്വപ്നങ്ങളെ പിന്തുടരാന് അംബികയ്ക്ക് തടസ്സമായില്ല.