ചേർത്തല: വീട്ടിലെ ശുചിമുറിക്ക് മുകളിൽ ഗ്രോബാഗിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. കടക്കരപ്പള്ളി പഞ്ചായത്ത് 11-ാം വാർഡിൽ തൈക്കൽ ഉമാപറമ്പിൽ 25കാരനായ പ്രേംജിത്തിനെയാണ് എക്സൈസ് പിടികൂടിയത്.
തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, ഇന്നത്തെ വില അറിയം
നാല് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടികൾക്ക് 2 മീറ്ററോളം ഉയരമുണ്ട്. ഉപയോഗത്തിനായി വാങ്ങിയ കഞ്ചാവിൽ നിന്നു ശേഖരിച്ച വിത്ത് മുളപ്പിച്ചാണ് ചെടിയാക്കിയതെന്നാണ് നിഗമനം.
എക്സൈസ് ചേർത്തല റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രേംജിത്ത് അറസ്റ്റിലായത്. അസിസ്റ്റന്റ് ഇൻസ്പെക്ടർ എൻ.ബാബു, പ്രിവന്റീവ് ഓഫിസർമാരായ ഡി.മായാജി, ഷിബു പി.ബഞ്ചമിൻ, സിവിൽ ഓഫിസർമാരായ ബി.എം.ബിയാസ്, കെ.എച്ച്.ഹരീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.