പെരുമ്പാവൂർ: പെരുമ്പാവൂർ വളയൻചിറങ്ങരയിൽ രണ്ടു നില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് 13 വയസുകാരന് ദാരുണാന്ത്യം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. മധ്യവയസ്കനാണ് പരിക്കേറ്റത്.
സൗത്ത് പരിത്തേലിപ്പടി കാവിൽതോട്ടം ഇല്ലമാണ് പുലർച്ചെ ഭൂമിയ്ക്കടിയിലേക്ക് താഴ്ന്നു പോയത്. അപകടസമയത്ത് വീട്ടിൽ ഏഴു പേർ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്.