ദുബൈ: യുഎഇയില്‍ മരണപ്പെട്ട പ്രവാസി മലയാളി യുവാവിന്റെ ബന്ധുക്കളെ കണ്ടെത്താനായി അധികൃതര്‍ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടി. രണ്ടാഴ്ച മുമ്പ് ദുബൈയിലെ അല്‍ റഫ ഏരിയയില്‍ മരിച്ച എറണാകുളം കൈപ്പട്ടൂര്‍ തുണ്ടുപറമ്പില്‍ വീട്ടില്‍ പ്രശാന്തിന്റെ മൃതദേഹമാണ് ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
മുപ്പത്തിയേഴ് വയസ്സായിരുന്നു. പിതാവിന്റെ പേര് രാജന് അച്യുതന് നായര്‍. മാതാവ് – ഉഷ. യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതുവരെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ എത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ് പൊലീസ് മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
also read: പാത്രം കഴുകുന്നതിനിടെ തലയിൽ തേങ്ങ വീണു; ഒറ്റപ്പാലത്ത് 33കാരിക്ക് ദാരുണാന്ത്യം!
പ്രശാന്തിന്റെ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കണ്ടെത്താന്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബൈ പൊലീസും യുഎഇയിലെ മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടിയിട്ടുണ്ട്. പ്രശാന്തിന്റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ യുഎഇയില്‍ ഉണ്ടെങ്കില്‍ 00971561320653 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് സാമൂഹിക പ്രവര്ത്തകന് നസീര്‍ വാടാനപ്പള്ളി അറിയിച്ചു.