തിരുവനന്തപുരം: ബസ് സ്റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിപ്പിടങ്ങളില്‍ അടുത്തിരിക്കുന്നതായി ആരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച നാട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടി. ഇരിപ്പിടത്തില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
തിരുവനന്തപുരം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളജിന് സമീപമാണ് സംഭവം. കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലായത് കണ്ടത്.
also read: മദ്രസയില്‍ വെച്ച് എട്ടുവയസുകാരിയെ പീഡിപ്പിച്ചു, അധ്യാപകന് 21 വര്‍ഷം തടവ് ശിക്ഷ
എന്നാല്‍ ആദ്യം ഇത് കണ്ടപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് എന്താണ് സംഭവം എന്ന് മനസ്സിലായില്ല. പിന്നാലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തിരിക്കുന്നത് എന്ന് മനസിലായതോടെയാണ് മറുപടിയുമായി വിദ്യാര്‍ഥികള്‍ എത്തിയത്.
ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല് ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സംഭവം വൈറലായതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തി.