കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മുകളിലേക്ക്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 80 രൂപ വര്‍ധിച്ചു. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,120 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4640 രൂപയായി.
ഇന്നലെയും സ്വര്‍ണവില പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും വര്‍ധിച്ചിരുന്നു. അതിന് മുമ്പ് രണ്ടുദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം 16ന് രാവിലെ ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുകയും ചെയ്തു.
also read:ഉല്ലാസയാത്രയ്ക്കെത്തിയ യുവാവ് റിസോര്‍ട്ടിനു സമീപം കുളത്തില്‍ മരിച്ച നിലയില്‍, നടുക്കം
അന്നുതന്നെ 36,960 രൂപയിലെത്തി. പിന്നീട് രണ്ട് ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം ആദ്യം 38280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് കാണാന്‍ കഴിഞ്ഞത്.