കോഴിക്കോട്: കിഴക്കോത്ത് കച്ചേരി മുക്കിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഒതയോത്ത് പുറായിൽ പൊയിലങ്ങൽ ഉമ്മറിന്റെ വീടിനോട് ചേർന്ന കിണറാണ് ആൾമറ ഉൾപ്പെടെ ഭൂമിയിലേയ്ക്ക് താഴ്ന്നു പോയത്.
തലവേദനയും തലകറക്കവും, കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ചൊവ്വാഴ്ച രാവിലെയായിരുന്നു അപ്രതീക്ഷിത സംഭവം നടന്നത്. വീട്ടുകാർ എഴുന്നേറ്റ് പുറത്തെത്തിയപ്പോൾ കിണറിന്റെ ആൾമറയുടെ ഭാഗത്തു വിള്ളൽ കണ്ടിരുന്നു. അപകടം മനസിലാക്കിയ വീട്ടുകാർ ജാഗ്രത പുലർത്തി.
അകലം പാലിച്ച് വീട്ടുകാർ നോക്കി നിൽക്കെ അൽപ്പസമയത്തിനകം ആൾമറ ഉൾപ്പെടെ താഴ്ന്ന് പോവുകയായിരുന്നു. വീടിനോട് ചേർന്ന് കിണർ ഇടിഞ്ഞതിനാൽ ആശങ്കയിലാണ് വീട്ടുകാരും. പ്രദേശത്ത് മഴ തുടരുകയാണ്.