കൊച്ചി: പോക്സോ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികില്‍സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിലാണ് നടന് അറസ്റ്റിലായത്.
ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ ചികിത്സ നല്‍കാമെന്ന് ശ്രീജിത്ത് രവിയുടെ ഭാര്യയും പിതാവും സത്യവാങ്മൂലം നല്‍കണമെന്ന് ജാമ്യം അനുവദിച്ച് കോടതി നിര്‍ദേശിച്ചു. തന്റേത് സ്വഭാവ ദൂഷ്യമല്ല, അസുഖമാണെന്നും 2016 മുതല്‍ സ്വഭാവ വൈകല്യത്തിനു ചികിത്സയിലാണെന്നുമാണ് ശ്രീജിത് രവി ജാമ്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ച്ചയായ ജയില്‍വാസം ആരോഗ്യം മോശമാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.എന്നാല്‍ സമാന സംഭവങ്ങള്‍ മുമ്പും ആവര്‍ത്തിച്ചിട്ടുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. ഏഴാം തിയതിയാണ് കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ശ്രീജിത്ത് രവിയെ തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്.
കുട്ടികള്‍ നല്കിയ പരാതിയില്‍ പൊലീസ് പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തൃശൂരിലെ അയ്യന്തോള്‍ എസ്എന്‍ പാര്‍ക്കില്‍ വച്ച് ജൂലൈ 4ന് വൈകിട്ടാണ് സംഭവുണ്ടായത്. 14, 9 വയസുള്ള കുട്ടികള്‍ക്കു മുന്നിലായിരുന്നു നഗ്നതാപ്രദര്#ശനം.