കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂർ മലോൽ 74കാരിയായ കൃഷ്ണൻ ആണ് ഭാര്യയായ 62കാരി കരിമ്പാലക്കണ്ടി നാരായണിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. നാരായണിയെ കിടപ്പുമുറിയിലാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. മരിച്ച നാരായണി കുറച്ചു നാളായി അൽഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിലാണ്. ഭാര്യയുടെ അസുഖത്തിന്റെ തീർത്ത മന:പ്രയാസമായിരിക്കാം കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.