മലപ്പുറം: പ്രണയ ബന്ധത്തില്‍ നിന്നും കാമുകന് പിന്മാറിയതില് മനം നൊന്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് പതിനേഴുകാരി. മലപ്പുറത്താണ് സംഭവം. തിരൂര്‍ റെയിവേ സ്റ്റേഷനില്‍ വെച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആര്. പി. എഫ് എസ്. ഐ സുനില്‍കുമാറിന്റെ ഇടപെടലാണ് പെണ്‍കുട്ടിക്ക് രക്ഷയായത്.
ഇന്നലെ ഉച്ചയോടെയാണ് താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ താമസിക്കുന്ന പതിനേഴുകാരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലായിരുന്നു പെണ്‍കുട്ടി.
also read: സ്വര്‍ണവില കുത്തനെ താഴേക്ക്, വിലയിടിവ് തുടര്‍ച്ചയായ രണ്ടാം ദിവസം, ഇന്നത്തെ വില ഇങ്ങനെ
കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളുടെ എന്ജിന് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്താണ് കുട്ടി നിന്നിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട് യാത്രാക്കാര്‍ വിവരം ആര് പി എഫിനെ അറിയിക്കുകയായിരുന്നു. ഇതോടെ തിരൂര്‍ റെയിവേ സ്റ്റേഷനിലെ ആര്. പി. എഫ് എസ്. ഐ സുനില്‍കുമാറിന്റെ ഇടപെടലിലൂടെ പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായി.
യുവാവും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം തിരിച്ചറിഞ്ഞ് വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചതായിരുന്നെന്നും പിന്നീട് യുവാവ് അതില്‍നിന്നും പിന്മാറുകയായിരുന്നുവെന്നും കുട്ടി മൊഴി നല്കി. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ വിവരം നല്‍കുകയും മലപ്പുറത്തുനിന്ന് അധികൃതരെത്തി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.