പാലക്കാട്: പാലക്കാട്ടെ മഹിളാമോര്‍ച്ച നേതാവിന്റെ മരണത്തില്‍ ദുരൂഹത. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷററായ ശരണ്യ രമേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ശരണ്യയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയേഴ് വയസ്സായിരുന്നു. പാലക്കാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡ് ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ശരണ്യയുടെ അഞ്ച് പേജുളള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
also read: നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഏഴ് പേര്‍ക്ക് പരിക്ക്
ഇന്നലെ വൈകിട്ട് 4നു മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പാലക്കാട് നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കും. സിഎന്‍ പുരം നടുവക്കാട്ടുപാളയത്ത് രമേഷാണ് ഭര്‍ത്താവ്. രാജന്-തങ്കം ദമ്പതികളുടെ മകളാണ്. മക്കള്‍: രാംചരണ്‍, റിയശ്രീ.