കോട്ടയം: കൊലക്കേസ് പ്രതി ജയില്‍ ചാടി. കോട്ടയത്താണ് സംഭവം. 19കാരന് ഷാന്‍ ബാബുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതി ബിനുമോന് ആണ് ജയില്‍ ചാടിയത്. ഷാനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിടുകയായിരുന്നു.
ജയിലിലെ അടുക്കള വഴിയാണ് ബിനുമോന് പുറത്ത് ചാടിയത്. കഴിഞ്ഞ ജനുവരിയിലാണ് ഷാനിനെ കൊലപ്പെടുത്തിയത്. ഷാന്‍ ബാബുവിനെ കൊലപ്പെടുത്തി മൃതദേഹം പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഷാനിനെ ഗുണ്ടാ നേതാവായിരുന്ന ജോമോനും സംഘവും തട്ടികൊണ്ടു പോയത്.
also read: കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു; വനിതാ വ്ലോഗര്‍ക്ക് എതിരെ കേസ്
കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്റ്റേഷന് മുന്നില്‍ ഇട്ടിട്ട് ‘ഞാന്‍ ജോമോന്’ ആണെന്ന് പ്രതി പറഞ്ഞു. കേസിലെ രണ്ടാം പ്രതിക്കെതിരെ 17 കേസുകളുണ്ട്.
മൂന്നാം പ്രതി മൂന്ന് കേസുകളിലും നാലാം പ്രതി ഒരു കേസിലും പ്രതിയാണ്.
അരുകൊലയ്ക്ക് കാരണം സാമൂഹിക മാധ്യത്തിലെ ലൈക്കും കമന്റുമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.