ആലപ്പുഴ: പുറക്കാട് പുന്തലയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി ഏഴു വയസ്സുകാരിയടക്കം രണ്ടു പേർക്ക് ദാരുണാന്ത്യം. നൂറനാട് മാമൂട് ജലീലിന്റെ മകൾ നസ്രിയ, നസ്രിയയുടെ മാതൃസഹോദരി മിനി എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പാലക്കാട് പ്രഭാത സവാരിക്കിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു
അപകടത്തിൽ, ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. തൊട്ടടുത്ത് കടൽ കണ്ടശേഷം റോഡ് മുറിച്ചു കടക്കുന്നതിനായി റോഡരികിൽ നിൽക്കുമ്പോഴാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയത്. പരിക്കേറ്റവർ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. വാഹനം അമിത വേഗതയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാർ ഡ്രൈവറെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.