തിരുവനന്തപുരം: ബിജെപി നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ കൊല്ലയില്‍ വിക്രമന് നായരാണ് അറസ്റ്റിലായത്.
പതിനാറുകാരനെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈനിന് ലഭിച്ച പരാതിയില്‍ മാരായമുട്ടം പൊലീസാണ് കേസെടുത്തത്.
also read: കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, നടന് ശ്രീജിത്ത് രവി അറസ്റ്റില്‍
കൊല്ലയില്‍ പഞ്ചായത്ത് ബിജെപി വൈസ് പ്രസിഡന്റും മണ്ഡലം കമ്മിറ്റി അംഗവുമാണ് വിക്രമന് നായര്‍. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.