തൃശൂര്‍: പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
അയ്യന്തോളിലെ എസ്എന്‍ പാര്ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് നഗ്നതാ പ്രദര്‍ശനം നടത്തി എന്നതാണ് കേസ്. നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ മുഖപരിചയം ഉണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. പിന്നാലെ കാറിന്റെ വിവരങ്ങള്‍ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്.
also read: കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യത, മഴ കനക്കും, ജാഗ്രത
ഇതിന് മുന്‍പും ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. സ്കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കൂടാതെ കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നും പരാതിയില്‍ പറയുന്നു. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒറ്റപ്പാലം പൊലീസാണ് അന്ന് കേസ് എടുത്തത്.