നടൻ മോഹൻലാലിന് പിന്നാലെ നടിയും നിർമാതാവുമായ മഞ്ജു വാരിയരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം. ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിനാണ് അംഗീകാരം ലഭിച്ചത്. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിൽ നിന്നുമാണ് ഈ അംഗീകാരം താരത്തെ തേടി എത്തിയത്.
റാന്നിയിൽ സ്കോർപിയോ സുരക്ഷാവേലിയിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര ഗവൺമെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ആണ് താരത്തിന് ലഭിച്ചത്. മോഹൻലാൽ ഉൾപ്പടെ പ്രമുഖ താരങ്ങൾക്കും ഈ അംഗീകാരം നേരത്തെ, ലഭിച്ചിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസിനും അംഗീകാരം ലഭിച്ചു.
ലളിതം സുന്ദരം, മേരി ആവാസ് സുനോ, ജാക്ക് ആൻഡ് ജിൽ എന്നീ സിനിമകളാണ് മഞ്ജുവിന്റേതായി ഈ വർഷം റിലീസ് ചെയ്ത സിനിമകൾ. തമിഴിൽ അജിത്തിന്റെ നായികയാണ് മഞ്ജു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വലിമൈ എന്ന ചിത്രത്തിനു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.