കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണം കേരളത്തെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ഷഹാനയെ സജാദ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് കണ്ടെത്തി. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായതായി കുറ്റപത്രത്തില്‍ പറയുന്നു. സജാദിന്റെ ലഹരി ഉപയോഗവും ഷഹാനയുടെ ആത്മഹത്യയ്ക്ക് കാരണമായി. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306) എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസ് സജാദിനെ അറസ്റ്റ് ചെയ്തത്.