തിരുവനന്തപുരം: ഒരുവീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് നടുക്കുന്ന സംഭവം. ചാത്തമ്പാറ കടയില്‍ വീട്ടില്‍ മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടന്, ഭാര്യ, രണ്ടു മക്കള്‍, അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്.
മണിക്കുട്ടനെ തൂങ്ങിമരിച്ചനിലയിലും മറ്റുള്ളവരെ കട്ടിലില്മരിച്ചു കിടിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വിഷംകഴിച്ചതാണെന്നാണ് നിഗമനം. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. കല്ലമ്പലത്ത് തട്ടുകട നടത്തി വരികയായിരുന്നു മണിക്കുട്ടന്.
also read: വിശന്നുവലഞ്ഞെത്തി, ഭക്ഷണം കടമായി ചോദിച്ചിട്ട് നല്‍കിയില്ല, കടയിലേക്ക് ആസിഡ് എറിഞ്ഞ് യുവാവ്, പരിക്ക്
മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യവിഭാഗം നടപടിയെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് രണ്ടുദിവസമായി കടതുറന്നിരുന്നില്ല. കടബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.