വിശന്നുവലഞ്ഞപ്പോള്‍ ഭക്ഷണം കടമായി ചോദിച്ചിട്ട് തരാന്‍ വിസമ്മതിച്ച ബേക്കറിയുടമയ്ക്ക് നേരെ യുവാവിന്റെ ആസിഡാക്രമണം. ജാര്‍ഖണ്ഡിലെ ദുമ്ക്ക ജില്ലയിലെ ജെര്മുഡി പൊലീസ് സ്റ്റേഷന് പരിധിയിലെ ഹരിപൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം.
യുവാവിന്റെ ആക്രമണത്തില്‍ കടയില്‍ ഉണ്ടായിരുന്ന ഏഴുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ് യുവാവ് ആസിഡെറിഞ്ഞത്. യുവാവ് കടയിലെത്തി കടമായി ഭക്ഷണം ചോദിച്ചിരുന്നു. എന്നാല്‍ ഇത് നല്കാന് ഉടമ തയാറായില്ല.
ഇതോടെ വീട്ടിലേക്ക് മടങ്ങിയ യുവാവ് ആസിഡുമായി തിരിച്ചെത്തുകയായിരുന്നു. പിന്നീട് കടയിലേക്ക് ആസിഡ് വലിച്ചെറിഞ്ഞു. ഈ സമയം കടയില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഉടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.