തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം , പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
നാളെയും മറ്റന്നാളും 12 ജില്ലകളില്‍ വീതവും യെല്ലോ അലര്‍ട്ടുണ്ട്. കാലവര്‍ഷക്കാറ്റുകള്‍ ശക്തിപ്രാപിക്കുന്നതിനൊപ്പം കര്‍ണാടക തീരം മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണം.
കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള,ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അഞ്ചു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.