കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. യുപി സ്വദേശി രാഹുൽ പാണ്ഡെയെയാണ് ജീവനൊടുക്കിയത്. ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് രാഹുലിനെ കണ്ടെത്തിയത്.
രണ്ടാം വർഷ എംടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് രാഹുൽ. മരണത്തിൽ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തു.
ഹോസ്റ്റലിൽ രാഹുൽ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചു.