അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന. മൂന്ന് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം അധികൃതർ കണ്ടെടുത്തത്. പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ചെയ്തു.
പഴകിയ ഷവർമ, ബീഫ്, ചില്ലിചിക്കൻ, ചില്ലിബീഫ് എന്നിവയാണ്വിവിധ ഹോട്ടലുകളിൽ നിന്നും കണ്ടെടുത്തത്. കുറവൻതോട് മുതൽ വണ്ടാനം വരെയും കഞ്ഞിപ്പാടത്തുമായാണ് പരിശോധന നടത്തിയത്. പരിസരം വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളിൽ പ്രത്യേക നിർദ്ദേശം നൽകുകയും ചെയ്തു.
എല്ലാ സ്ഥാപനങ്ങളും പഞ്ചായത്തിൽ നിന്നും ഹരിതകാർഡ് എടുക്കുന്നതിനുള്ള നിർദ്ദേശം നൽകി. എച്ച്. ഐ. ശ്യാംകുമാർ.ജെ പരിശോധനക്ക് നേതൃത്വം നൽകി. ജെ.എച്ച്.ഐമാരായ ശ്രീദേവി, സ്മിത വർഗ്ഗീസ്, മീനുമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.