കോട്ടയം: പിണങ്ങി കഴിയുന്ന ഭാര്യയെയും രണ്ട് പെൺമക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കട്ടപ്പന സ്വദേശി പിടിയിൽ. വിജേന്ദ്രൻ (45) ആണ് പിടിയിലായത്. ഇന്നലെ രാവിലെ ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്താണു സംഭവം.
ഇയാളുടെ ഭാര്യ ലക്ഷ്മിയെയും (40) പതിനഞ്ചും പതിമൂന്നും വയസ്സുള്ള പെൺമക്കളെയും തിരിച്ചുവിളിക്കാനെന്ന വാജ്യേനെ എത്തിയ പ്രതി ശരീരത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ALSO READ- എംസിക്ക് 620, എംഎച്ചിന് 910; സംസ്ഥാനത്ത് മദ്യനികുതി കൂട്ടി; പുതുക്കിയ വില ഇങ്ങനെ
ഏറെ നാളായി വിജേന്ദ്രനും ലക്ഷ്മിയും പിണങ്ങിക്കഴിയുകയാണ്. കോലേട്ടമ്പലത്ത് വാടകയ്ക്ക് താമസിക്കുകയാണ് ലക്ഷ്മിയും മക്കളും. വിജേന്ദ്രൻ പെട്രോൾ ഒഴിച്ചപ്പോൾ അപകടം മനസ്സിലാക്കിയ മൂവരും അടുക്കളവാതിൽവഴി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇയാൾ ഇവരെ കൊലപ്പെടുത്താനായി അഞ്ച് ലീറ്ററിന്റെ കന്നാസിലാണ് പെട്രോൾ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.