തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനികുതി വർധിപ്പിച്ചതോടെ മദ്യത്തിന് വിലകൂടി. മദ്യനികുതി വർധിപ്പിച്ചതിന്റെ തോതിൽ മദ്യത്തിന് കൂടിയ പുതുക്കിയ വിലവിവര പട്ടിക ബെവ്കോ പുറത്തുവിട്ടു.
ബിയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും നികുതി വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
ബാറുകളിൽ മദ്യം പാഴ്സൽ നൽകാനും അനുമതി നൽകിയിട്ടുണ്ട്.
ബ്രാൻഡുകളുടെ പുതിയ വില, പഴയ വില ബ്രാക്കറ്റിൽ
ഹണീബി 620 (560)
സെലിബ്രേഷൻ 580 (520)
ഓൾഡ് മങ്ക് 850 (770)
എം സി ബ്രാൻഡി 620 (560)
എം എച്ച് ബ്രാൻഡി 910 (820)
ബക്കാർഡി 1440 (1290)
സിഗ്നേച്ചർ 1410 (1270)
മാജിക് മൊമൻ്സ് 1010 (910)