കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മുകളിലേക്ക്. ഇന്ന് 80 രൂപയാണ് സ്വര്‍ണ്ണവിലയിലുണ്ടായ വര്‍ധനവ്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38,200 രൂപയായി ഉയര്‍ന്നു. 10 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4775 രൂപയായി.
38,000 രൂപയായിരുന്നു ജൂണ്‍ ഒന്നിന് ഒരു പവന് സ്വര്‍ണത്തിന്റെ വില. 11ന് 38,680 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. എന്നാല്‍ 15ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരത്തോളം രൂപ കുറഞ്ഞിരുന്നു.
37,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. പിന്നീട് വില കൂടുന്നതാണ് ദൃശ്യമായത്. വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.