തിരുവനന്തപുരം: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കാമുകിയെ കഴുത്തുഞെരിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം കല്ലറ സ്വദേശി സുമിയാണ് കൊല്ലപ്പെട്ടത്. പതിനെട്ട് വയസ്സായിരുന്നു. കീഴായിക്കോണം സ്വദേശി ഉണ്ണിയെ (21) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെയായിരുന്നു സംഭവം. സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
also read: മഴ കനക്കും, 50 കിമീ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത, യെല്ലോ അലേര്‍ട്ട്
മൂന്ന് വര്‍ഷത്തോളമായി സുമിയും ഉണ്ണിയും പ്രണയത്തിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഇരുവരും തമ്മില്‍ പിണങ്ങി. തുടര്‍ന്ന് സുമി ശ്വസം മുട്ടലിനുള്ള എട്ട് ഗുളികകള്‍ ഒരുമിച്ച് കഴിച്ചു. വീട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.
വിവരമറിഞ്ഞ ഉണ്ണിയും കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇന്നലെ സുമിയും ഉണ്ണിയും സംസാരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റബ്ബര്‍ തോട്ടത്തില്‍ വച്ച് ഇരുവരും തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.