തിരുവനന്തപുരം: സ്കൂളില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വഴിയില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലാണ് സംഭവം. മുപ്പത്തിരണ്ട് വയസ്സുകാരനായ കൊല്ലം, കൂട്ടിക്കട, അമ്മച്ചാന്മുക്ക്, റൂബി മന്‍സിലില്‍ അല്അമീന് ആണ് പിടിയിലായത്.
കിളിമാനൂര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂണ്‍ 11-ന് വൈകുന്നേരം 4.30-നായിരുന്നു സംഭവം. വസ്ത്രങ്ങള്‍ തവണവ്യവസ്ഥയില്‍ വീടുകള്‍തോറും വില്ക്കുന്നയാളായ അല്അമീന് ഒറ്റയ്ക്കു നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കടന്നുപിടിക്കുകയായിരുന്നു.
also read: കുടുംബ കലഹം; അച്ഛന് ജീവനൊടുക്കി, മനംനൊന്ത മകനും ആത്മഹത്യ ചെയ്തു, നടുക്കം മാറാതെ ഒരു നാട്
പേടിച്ച് വിറച്ച പെണ്‍കുട്ടി കുതറിയോടി. അതിനിടെ പ്രതി ഇരുചക്രവാഹനത്തില്‍ കയറി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് അമ്പതോളം നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
അന്വേഷണത്തിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.