കൊച്ചി: എറണാകുളത്ത് അച്ഛനെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന് സുഭാഷ് (34) എന്നിവരാണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പള്ളിപ്പുറം എട്ടാം വാര്‍ഡില്‍ ആണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. വീട്ടില്‍ ഏറെ നാളായി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായെന്നും നാട്ടുകാര്‍ പറയുന്നു.
also read: കാറിന്റെ ബമ്പറില്‍ കടിച്ചു, തെരുവ് നായുടെ കണ്ണ് അടിച്ചുപൊട്ടിച്ച് കെഎസ്ഇബി ഡ്രൈവര്‍, അറസ്റ്റ്
തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന് സുഭാഷും ആത്മഹത്യ ചെയ്യുകയായിരുന്നു. മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.