കോഴിക്കോട്: ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസിലെ യാത്രക്കാരിയായിരുന്നു രാധയാണ് കുഴഞ്ഞുവീണത്.
നെയ്യാറ്റിൻകരയിൽ കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ചു; ഗുരുക്കളായ പുഷ്പാകരൻ അറസ്റ്റിൽ
തുടർന്ന് ബസ് ഡ്രൈവർ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് ബസ് തിരിച്ചുവിടുകയായിരുന്നു. കണ്ടക്ടർ രാജേഷിന്റെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമയം തെറ്റിയതോടെ ബസിന് ട്രിപ്പ് പാതിവഴിയിൽ വെച്ച് ഉപേക്ഷിക്കേണ്ടിയും വന്നു. രാധയെ പ്രാഥാമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.