ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ സ്കൂളിൽവെച്ച് പീഡിപ്പിച്ചതായി പരാതി. ഇടുക്കി തങ്കമണിക്ക് സമീപമുള്ള സ്കൂളിലാണ് ആക്രമണത്തിന് ഇരയായതെന്ന് പെണ്ഡകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
നടന് ദിലീപിന് യുഎഇ ഗോള്‍ഡന്‍ വീസ
പീഡനം നടന്നതായി തെളിഞ്ഞാൽ, വൈദികനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. വൈദികൻ തന്നെ സ്കൂളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. നിലവിൽ പെൺകുട്ടിയെ അപമാനിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം വൈദികൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും ടിസി വാങ്ങാൻ എത്തിയപ്പോൾ ഫീസ് അടക്കാൻ നിർബന്ധിച്ചതിന്റെ വൈരാഗ്യത്തിന് കുട്ടി വൈദികനെതിരെ വ്യാജ പരാതി നൽകിയതാണെന്നാണ് സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം.