ദുബായ്: മലയാള സിനിമാ നടന് ദിലീപിന് യുഎഇ ഗോള്‍ഡന്‍ വീസ. 10 വര്‍ഷത്തെ വീസ സ്വീകരിക്കാന്‍ ഇന്നലെ രാവിലെയാണ് ദിലീപ് ദുബായില്‍ എത്തിയത്. ഗോള്‍ഡന്‍ വീസ സ്വീകരിക്കാനെത്തി. ദിലീപ് തിങ്കളാഴ്ച വരെ യുഎഇയിലുണ്ടാകും.
വിവിധ മേഖലകളിലെ പ്രതിഭകള്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെയാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കിവരുന്നത്. കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കും. നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണ് സിനിമാ മേഖലയില്‍ ആദ്യം ഗോള്‍ഡന്‍ വീസ ലഭിച്ചത്.
തുടര്‍ന്ന് ഒട്ടേറെ മലയാളം, ഹിന്ദി നടന്മാര്ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചു. ഗോള്‍ഡന്‍ വീസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഭരണകൂടം ഇളവ് പ്രഖ്യാപിച്ചിരുന്നു.