പാറശാല: മരണശേഷം വിശ്രമിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കല്ലറ കെട്ടി കാത്തിരുന്ന റോസിയെ തേടി ഒടുവില്‍ മരണം എത്തി. ഊരമ്പ് ചൂഴാല്‍ പുല്ലുക്കുഴി വീട്ടില്‍ എ.റോസി (70) ബുധനാഴ്ചയാണ് മരിച്ചത്. ഒറ്റയ്ക്കു താമസിച്ചിരുന്ന റോസിക്ക് തന്റെ മരണശേഷം മൃതദേഹം സംസ്കരിക്കാന്‍ ആരും ബുദ്ധിമുട്ടരുതെന്ന് ആഗ്രഹമുണ്ടായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്കാണ് റോസിയുടെ മരണവാര്‍ത്ത പുറം ലോകം അറിയുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതോടെ സമീപവാസികള്‍ നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ മരിച്ച നിലയില്‍ ആയിരുന്നു. രണ്ടാഴ്ച മുന്‍പ് വരെയും തൊഴിലുറപ്പ് ജോലിക്കു പോയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പകല്‍ സമയത്ത് റോസിയെ വീടിനു പുറത്ത് അയല്‍ക്കാര്‍ കണ്ടിരുന്നു. റോസിയുടെ മരണം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടില്‍ എത്തിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ റോസി ആഗ്രഹിച്ച പോലെ സ്വന്തം കല്ലറയില്‍ സംസ്കരിച്ചു.
2016ല്‍ ആണ് ആകെയുള്ള ഒന്നര സെന്റ് സ്ഥലത്തില്‍ ഒന്നര ലക്ഷത്തോളം രൂപ ചെലവിട്ട് റോസി കല്ലറ ഒരുക്കിയത്. ഒറ്റയ്ക്കായതിനാല് മരണ ശേഷം മൃതദേഹം സംസ്കരിക്കാന്‍ ആരും ബുദ്ധിമുട്ടരുത് എന്നായിരുന്നു കല്ലറ നിര്‍മാണത്തെ കുറിച്ചുള്ള റോസിയുടെ മറുപടി. ഗ്രാനൈറ്റില്‍ നിര്‍മിച്ച കല്ലറയില്‍ ഫോട്ടോ പതിച്ച ഫലകം വരെ പതിച്ചിട്ടുണ്ട്.
പണി പൂര്‍ത്തിയായത് മുതല്‍ ദിവസവും കല്ലറയ്ക്കു മുകളില്‍ പുഷ്പങ്ങളും മെഴുകുതിരിയും റോസി തന്നെ തെളിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ റോസി പണിയില്ലാത്ത സമയത്ത് കെട്ടിട നിര്‍മാണ ജോലികള്‍ക്കും പോയിരുന്നു. കല്ലറ നിര്‍മിച്ച മേസ്തിരിമാര്‍ക്ക് സഹായി നിന്ന് ജോലി ചെയ്തതും റോസി ആയിരുന്നു. കല്ലറയുടെ പണി പൂര്‍ത്തിയായ ശേഷം ആണ് താമസിക്കാന്‍ അടച്ചുറപ്പുള്ള ഒരു മുറി പോലും നിര്‍മിച്ചത്. ഒറ്റയ്ക്കു താമസിച്ചിരുന്ന