പോലീസുകാരെക്കുറിച്ച് പൊതുവേ പലര്‍ക്കും മോശം കാഴ്ചപ്പാടാണെങ്കിലും മനുഷ്യത്വമുള്ള ചില പൊലീസുകാര്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി പൊലീസുകാര്‍ക്ക് അഭിമാനമാവുകയാണ് ഒരു സാധാരണ ട്രാഫിക് പൊലീസുകാരന്.
റോഡിലുള്ള ഉരുളന്‍ കല്ലുകളും ചരലും മറ്റും ചൂലുപയോഗിച്ച് വൃത്തിയാക്കുകയാണ് ഈ ട്രാഫിക് പൊലീസുകാരന്. ഇദ്ദേഹത്തിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഒന്നും ലഭ്യമായിട്ടില്ല.
ട്രാഫിക് സിഗ്നല്‍ ചുവപ്പ് കത്തിക്കിടക്കുന്ന സമയത്ത് റോഡില്‍ ഈ രീതിയില്‍ ചരല് കിടന്നാല്‍ അത് വാഹനങ്ങളുടെ ചക്രം ഉരയുന്നതിനും അപകടം സംഭവിക്കുന്നതിനും കാരണമാകാം.
Respect for You.🙏 pic.twitter.com/Bb5uZktpZk
— Awanish Sharan (@AwanishSharan) June 16, 2022
ഇതൊഴിവാക്കാനാണ് ട്രാഫിക് പൊലീസുകാരന് റോഡ് വൃത്തിയാക്കുന്നത്. ഛത്തീസ്ഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ആണ് പോലീസുകാരന്റെ വീഡിയോ പങ്കുവച്ചത്.
ബുദ്ധിമുട്ടുള്ള ജോലിക്കിടയിലും അതിന്റെ അതിരുകള്‍ കടന്ന് മനുഷ്യനന്മയെ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഉറപ്പായും ഈ പൊലീസുകാരന്റെ വ്യക്തിത്വമാണെന്ന് തന്നെയാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.