പാലക്കാട്: മിഠായി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പതിനൊന്നുകാരിയെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസില്‍ 69 കാരന് ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ചുള്ളിമട സ്വദേശി കുമാരനെയാണ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.
2017 ല്‍ വാളയാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പെണ്‍കുട്ടിയെ പുറത്തിറക്കി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു.
ആരോടും സംസാരിക്കാതെ മാറിയിരിക്കുന്നതും സ്കൂളില്‍ പോകാന്‍ പെണ്‍കുട്ടി വിസമ്മതിച്ചതുമാണ് സംശയത്തിന് ഇടയാക്കിയത്. അംഗന്‍വാടി അധ്യാപികയാണ് ചൂഷണം ആദ്യം തിരിച്ചറിഞ്ഞത്. പിന്നാലെ വാളയാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.