കൊട്ടാരക്കര: കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച് പഠിച്ച് എസ്എസ്എല്‍സി പരീക്ഷില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി അതിഥി തൊഴിലാളിയുടെ മകന് കുല്‍ദീപ് യാദവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പുരില്‍നിന്ന് എത്തിയ വിദ്യാര്‍ത്ഥിയാണ് കുല്‍ദീപ്.
നെടുവത്തൂര്‍ ഇ.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് കുല്‍ദീപ് യാദവാണ്. നെടുവത്തൂര്‍ ചാലൂക്കോണത്ത് വാടകവീട്ടില്‍ കഴിയുന്ന രാം കിരണിന്റെയും സബിതയുടെയും മകനാണ്. സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയും രാംകിരണ്‍ നിര്‍മാണത്തൊഴിലാളിയുമാണ്.
പത്തുവര്‍ഷംമുമ്പാണ് ഇവര്‍ ഉത്തര്‍പ്രദേശില്‍നിന്നു തൊഴില്‍തേടി കേരളത്തിലെത്തിയത്. ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു കുല്‍ദീപിന്റെ ജീവിതം. ചോര്‍ന്നൊലിക്കുന്ന പഴയ വാടകവീട്ടിലെ പരിമിത സാഹചര്യങ്ങളോട് പൊരുതിയാണ് കുല്‍ദീപ് ഈ മിന്നും നേട്ടം സ്വന്തമാക്കിയത്.
കുല്‍ദീപിന്റെ വിജയമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും സുഹൃത്തുക്കളുമെല്ലാം എത്തുമ്പോഴും അച്ഛന് രാംകിരണ്‍ ജോലിസ്ഥലത്തായിരുന്നു. മലയാളമാണ് കുല്‍ദീപിന് ഏറെ വിഷമമേറിയ വിഷയം. അതിലെ വള്ളികളും പുള്ളികളുമെല്ലാം വലയ്ക്കുന്നതാണെന്ന് കുല്‍ദീപ് പറയുന്നു. മൂന്നുവര്‍ഷമായി ഇ.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥിയാണ് കുല്‍ദീപ്. സഹോദരി അനാമിക ഇ.വി.എച്ച്.എസ്.സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്.