കോട്ടയം: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിയ്ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 62-കാരൻ മരിച്ചു. വൈക്കത്താണ് സഭവം. ഞായറാഴ്ച വൈകുന്നേരം നാലരയോടെയുണ്ടായ അപകടത്തിലാണ് വർക് ഷോപ്പ് ഉടമയായ പുരുഷോത്തമൻ നായർ മരണപ്പെട്ടത്.
‘മുഹമ്മദ് നബി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ മതഭ്രാന്ത് കണ്ട് ഞെട്ടിയേനെ’ : തസ്ലീമ നസ്റിന്
വർക് ഷോപ്പിന് സമീപത്തുള്ള പുളിമരത്തിൽ കയറി തൊട്ടടുത്തുള്ള മാവിൽ നിന്ന് മാങ്ങ പറിയ്ക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ തന്നെ കെഎസ്ഇബി അധികൃതരെ അറിയിച്ച് വൈദ്യുതി വിച്ഛേദിച്ചു. എന്നാൽ അപ്പോഴേക്കും പുരുഷോത്തമൻ മരിച്ചിരുന്നു.
ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നാണ് മൃതദേഹം താഴെയിറക്കിയത്. വർഷങ്ങളായി ഈ സ്ഥലത്ത് വർക് ഷോപ്പ് നടത്തി വരികയാണ് പുരുഷോത്തമൻ നായർ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.