തിരുവനന്തപുരം: കേരളത്തില്‍ ഇന്നും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇതേ തുടര്‍ന്ന് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. കേരള തീരത്ത് മത്സ്യ ബന്ധനത്തിനുളള വിലക്ക് തുടരും. ജൂണ്‍ പതിനൊന്ന് വരെയാണ് മത്സ്യബന്ധനത്തിന് വിലക്ക്. മെയ് 29ന് കേരളത്തില്‍ കാലവര്‍ഷം എത്തി.
also read: കാര്‍ ലോറിക്ക് പിന്നിലിടിച്ച് അപകടം, തമിഴ്നാട്ടില്‍ മലയാളികള്‍ക്ക് ദാരുണാന്ത്യം
എന്നാല്‍ കാറ്റിന്റെ ഗതിയും ശക്തിയും അനുകൂലമാകാത്തതിനെ തുടര്‍ന്ന് ശക്തമായ മഴ സംസ്ഥാനത്ത് ലഭിച്ചിട്ടില്ല. ഉത്തരേന്ത്യേക്ക് മുകളില്‍ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും കേരളത്തില്‍ മഴ കുറയാന്‍ കാരണമായി. എന്നാല്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.