ഇടുക്കി: തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മലയാളികളായ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുമളി സ്വദേശികളായ ചക്കുപള്ളം വലിയകത്തില്‍ എബ്രഹാം തോമസ് (24), യാത്രക്കാരനായ ഷാജി എന്നിവരാണ് മരിച്ചത്. കാര്‍ ലോറിക്ക് പിന്നിലിടിച്ചാണ് അപകടം.
ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. വില്ലുപുരത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇന്നോവ കാര്‍ ഇടിച്ചുകയറുകയായിരുന്നു.
also read: കുഞ്ഞിനെ നോക്കാന്‍ ആളില്ല, ഏഴുമാസം പ്രായമായ പൊന്നോമനയെയും കൊണ്ട് ജോലിക്കെത്തി പോലീസുകാരി
കാറില്‍ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. എബ്രഹാം തോമസും ഷാജിയും തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷാജിയുടെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വില്ലുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളിയില്‍ സ്റ്റുഡിയോ നടത്തിവരികയാണ് ഷാജി.