തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുന്‍നിശ്ചയിച്ച പരിപാടികളെല്ലാം മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ്ന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ശമനമില്ലാതെ കോവിഡ് ഇന്നും പടരുകയാണ്. ബോളിവുഡ് നടന് ഷാരൂഖ് ഖാനും കോവിഡ് സ്ഥിരീകരിച്ചു. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാന് സിനിമയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകമാണ് ഷാരൂഖ് ഖാന് വൈറസ് ബാധ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
also read: പുഴയില്‍ കുളിക്കാന്‍ ഇറങ്ങി, ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
ഷാരൂഖ് ഖാന്റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുംബൈയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി ഉയരുകയാണ്. ജാഗ്രത പാലിക്കാന്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് മുന്നറിയിപ്പ് നല്കി.