കോഴിക്കോട്: കേരളത്തില്‍ കാലവര്‍ഷം ഈ മാസം ഏഴിന് ശേഷം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ഇപ്പോള്‍ നേരിയ തോതില്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും കാലവര്‍ഷം ശക്തമായിട്ടില്ല. കരയില്‍ വ്യാപകമായി കയറാന്‍ പര്യാപ്തമായ നിലയില്‍ പടിഞ്ഞാറന്‍ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് മണ്‍സൂണ്‍ ലഭ്യത കുറവിന് കാരണം.
ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കന്‍ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി ഈ മാസം ആറ് വരെ തുടരും. ജൂണ്‍ ഏഴ് മുതല്‍ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും. കൂടുതല്‍ ഇടങ്ങളിലേക്ക് കൂടുതല്‍ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മണ്‍സൂണ്‍ ഉണര്‍വ് കൈവരിക്കും.
also read: വെള്ളി ബ്രേസ്ലെറ്റ് ധരിച്ചെത്തി, വിദ്യാര്‍ഥിയെ മര്‍ദിച്ച് മദ്രസ അധ്യാപകന്, പരാതി
ജൂണ്‍ രണ്ടാം വാരം മണ്‍സൂണ്‍ കേരളത്തില്‍ ഊര്‍ജിതമാകും. എങ്കിലും ജൂണ്‍ രണ്ടാം വാരത്തില്‍ മഴ ചില ദിവസങ്ങളില്‍ കുറയും. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മണ്‍സൂണ്‍ സാധാരണയേക്കാള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ സൂചന നല്‍കിയിരുന്നു.