തിരുവനന്തപുരം: നിപ മുന്നറിയിപ്പ് നല്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്കൂളിലേക്കു വരുന്ന വഴിയില്‍ കിളികളോ വവ്വാലോ കഴിച്ചതിന്റെ ബാക്കിയായി വീണുകിടന്നു കിട്ടുന്ന മാമ്പഴമടക്കമുള്ള പഴങ്ങള്‍ കഴിക്കരുതെന്ന് വിദ്യാര്‍ത്ഥികളോട് ആരോഗ്യ മന്ത്രി പറഞ്ഞു.
വലിയ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നാല്‍പ്പത്തിരണ്ട് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സ്കൂളുകളിലേക്ക് എത്തിയത്. സ്കൂളില്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
also read: രാജ്യത്തെ ആദ്യത്തെ കോവിഡ് പോരാളി, ആംബുലന്‍സ് ഡ്രൈവര്‍ ഉദയന്‍ ഇനി വിശ്രമജീവിതത്തിലേക്ക്
വൃത്തിയുള്ള മാസ്ക് കുട്ടികള്‍ നേരാംവണ്ണം ധരിക്കുന്നുവെന്ന് വീട്ടുകാരും സ്കൂള്‍ അധികൃതരും ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ സമ്പൂര്‍ണ സുരക്ഷ ഉറപ്പാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ക്ലാസുകളെന്ന് മന്ത്രി വി ശിവന്‍കുട്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു.