കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. നടി പരാതി നല്‍കിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് കൊച്ചിയില്‍ എത്തിയത്.
തന്നോടൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്ന് തിരിച്ചെത്തിയതിന് പിന്നാലെ വിജയ്ബാബു പറഞ്ഞു. സത്യം കോടതിയില്‍ തെളിയിക്കും. കോടതിയില്‍ വിശ്വസമുണ്ടെന്നും പൊലീസുമായി പൂര്‍ണമായി സഹകരിക്കുമെന്നും വിജയ്ബാബു പറഞ്ഞു.
also read: ‘ഇനി പഠനകാലം’; കുട്ടികള്‍ ഇന്ന് സ്കൂളിലേക്ക്
അതേസമയം, എന്തിനാണ് ഒളിവില്‍ പോയതെന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും വിജയ്ബാബു തയ്യാറായില്ല. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു മടങ്ങിയെത്തുന്നത്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും.
അറസ്റ്റില്‍ നിന്ന് ഇമിഗ്രേഷന്‍ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്.