തിരുവനന്തപുരം: വീട്ടുവളപ്പിൽ കഞ്ചാവുചെടി നട്ടുവളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കിൽ 20കാരനായ എൻ.ഫൈസൽ ആണ് അറസ്റ്റിലായത്. കഞ്ചാവു വിൽപ്പനയുള്ള ഫൈസൽ വിൽപ്പനയ്ക്കായിട്ടാണ് വീട്ടിൽ കഞ്ചാവുചെടികൾ നട്ടുവളർത്തിയതെന്ന് പോലീസ് പറഞ്ഞു.
കോന്നി ബാലികാസദനത്തിൽ 15-വയസ്സുകാരി മരിച്ച നിലയിൽ; സൂര്യയെ കണ്ടെത്തിയത് തുണി അലക്കാനിടുന്ന സ്ഥലത്ത്
ഈ പ്രദേശത്ത് കഞ്ചാവു വിൽപ്പന നടത്തുന്ന പത്തിലധികം യുവാക്കൾ അടുത്തിടെയായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഒരുമാസം മുൻപ് ഇതിൽ രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു. ബൈക്കുകളിൽ കറങ്ങി നടന്ന് ചെറിയ പൊതികളാക്കിയാണ് യുവാക്കൾ കഞ്ചാവ് വിൽക്കുന്നത്. പ്രധാനമായും കോളേജ് വിദ്യാർഥികളായിരുന്നു പ്രധാനമായും ഇരയാക്കിയിരുന്നത്.
കഞ്ചാവ് ഉപയോഗിച്ച് പ്രദേശത്ത് അക്രമങ്ങളിൽ ഏർപ്പെടുന്നതും പതിവായിരുന്നു. ഇത് തടയുന്നതിനുവേണ്ടി സമീപദിവസങ്ങളിൽ നാട്ടുകാർ സംഘടിച്ച് റസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ച് എക്സൈസിനും പോലീസിനും പരാതികൾ നൽകിയിരുന്നു. നെടുമങ്ങാട് സി.ഐ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.