തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിലെ കാലവര്‍ഷ കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയര്‍ന്ന ലെവലില്‍ കേരളത്തിന് മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനം മൂലം ആണ് മഴ ലഭിക്കുക.
ഇന്ന് മുതല്‍ ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ വടക്കന്‍ കേരള – കര്‍ണാടക തീരത്തിനു മുകളില്‍ 3.1 km നും 4.5 km ഉയര്ത്തില് സ്ഥിതി ചെയ്യുന്നു.
also read: കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില, ഇന്നത്തെ വില ഇങ്ങനെ
തെക്ക് കിഴക്കന്‍ അറബികടലിന് മുകളിലെ ചക്രവാതചുഴി മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ കേരളത്തിനും തമിഴ് നാടിനും മുകളിലൂടെ ന്യുന മര്‍ദപാത്തി ( trough ) സ്ഥിതി ചെയ്യുന്നു. അതേസമയം കേരളത്തില്‍ കാലവര്‍ഷമെത്തി.
കാലവര്‍ഷം അടുത്ത മൂന്ന് നാല് ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു