തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. 80 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38280 രൂപയായി. രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഉയര്‍ന്നത്.
മെയ് ആദ്യവാരത്തില്‍ സ്വര്‍ണ്ണവില ഇടിഞ്ഞിരുന്നു. എന്നാല്‍ മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങി. കഴിഞ്ഞ ഒരാഴ്ച്ചയായി 38000 കടന്ന സ്വര്‍ണവില കൂടിയയും കുറഞ്ഞും ചാഞ്ചാടി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
also read: അറസ്റ്റ് ചെയ്യുമെന്ന പേടി, വിജയ് ബാബു ഇന്ന് നാട്ടില്‍ എത്തില്ല
ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4785 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപ തന്നെയാണ് 18 കാരറ്റ് സ്വര്‍ണത്തിനും വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3955 രൂപയായി.