തിരുവനന്തപുരം: പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ ആര്യനാടാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് പാലോട് സ്വദേഷി ഷൈജുവാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കാനെത്തിയതായിരുന്നു ഷൈജു പോലീസ് സ്റ്റേഷനില്‍. പരാതി നല്കിയ ശേഷം പുറത്തേക്ക് പോയ ഷൈജു കയ്യില്‍ കരുതിയിരുന്ന പെട്രോളുമായി തിരികെയെത്തി ദേഹത്തൊഴിച്ച് കത്തിക്കുകയായിരുന്നു.
also read: ഊണുകഴിക്കാന്‍ വീട്ടിലെത്തി, വയോധികയെ ആക്രമിച്ച് സ്വര്‍ണ്ണമാലയുമായി മുങ്ങി ചെറുമകന്, പരാതി
കൊട്ടാരക്കര പുത്തൂരില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയായ ഷൈജു ആര്യനാട് കോട്ടക്കകം സ്വദേശിനിക്കൊപ്പമാണ് ജീവിച്ചിരുന്നത്. ഇവരെ കാണാനില്ലെന്നാണ് പരാതി. നേരത്തെ പുത്തൂര്‍ പൊലീസ് സ്റ്റേഷനിലും ഇതേ പരാതി നല്‍കുകയും അവിടെയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു